News & Events

ലിസി ആശുപത്രിയിൽ റേഡിയോളജി വിഭാഗം നവീകരിച്ചു
ലിസി ആശുപത്രിയില്‍ നവീകരിച്ച  റേഡിയോളജി വിഭാഗത്തിന്റെയും ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗത്തിന്റെയും ഉദ്ഘാടനവും അത്യാധുനിക 3റ്റി എം ആര്‍ ഐ മെഷീന്റെ ആശീര്‍വാദവും നടത്തി.

കൊച്ചി മേയര്‍ അഡ്വ. എം അനില്‍ കുമാര്‍ നാട മുറിച്ചാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയില്‍ ആശീര്‍വാദകര്‍മ്മം നടത്തി. കരിയില്‍ പിതാവും മേയര്‍ എം. അനില്‍ കുമാറും ചേര്‍ന്ന് 3റ്റി എം ആര്‍ ഐ യുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും നിര്‍വ്വഹിച്ചു. മേയര്‍ ഉദ്ഘാടന സന്ദേശം നല്‍കി. ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍, ജോ. ഡയറക്ടര്‍ റോജന്‍ നങ്ങേലിമാലില്‍, അസി. ഡയറക്ടര്‍ ഫാ. ഷനു മൂഞ്ഞേലി, ഫാ. ജോസഫ് മാക്കോതക്കാട്ട്, കൗണ്‍സിലര്‍മാരായ രജനി മണി, അരിസ്‌റ്റോട്ടില്‍, ലിസി ഇന്‍സറ്റിറ്റിയൂട്ട് ഓഫ് റേഡിയോളജി റിസര്‍ച്ച് & ഇമേജിങ് സയന്‍സസ് വിഭാഗം മേധാവി ഡോ. അമല്‍ ആന്റണി, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം മേധാവി ഡോ. ലിജേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ലിസി ആശുപത്രിയിലെ ഡോക്ടര്‍മാരും മറ്റ് സ്റ്റാഫ് അംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

happenings @Lisie Hospital
News & Events

Search Something

Search Departments / Doctors