News & Events

Blood Donor Day 2021
ലിസി ആശുപത്രിയിൽ രക്തദാനവാരം

Blood Donor Day 2021

ലോക രക്തദാതാക്കളുടെ ദിനത്തോടനുബന്ധിച്ച് (Blood Donor Day), ലിസി ആശുപത്രി രക്തദാനവാരം സംഘടിപ്പിക്കുന്നു. ഇന്ന് (14/6/21) ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ഡോ. ഫാ. പോൾ കരേടൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. അസിസ്റ്റന്റ് ഡയറക്‌ടർമാരായ ഫാ. ഷനു മൂഞ്ഞേലിയും ഫാ. ജോർജ്ജ് തേലക്കാട്ടും ആദ്യ ദാതാക്കളായി രക്തം നൽകി.  ജോയിന്റ് ഡയറക്ടർ ഫാ. റോജൻ നങ്ങേലിമാലിൽ, അസി. ഡയറക്ടർ ഫാ. ജോസഫ് മാക്കോതക്കാട്ട് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.    

രക്തദാനവാരാചരണത്തിന്റെ ഭാഗമായി ആശുപത്രി സ്റ്റാഫിന് ഇയാഴച മുഴുവനും സ്വമേധയാ രക്തം ദാനം ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.          

 
 

happenings @Lisie Hospital
News & Events

Search Something

Search Departments / Doctors