News & Events

ലിസി ആശുപത്രിയിൽ പരിസ്ഥിതി ദിനാചരണം
ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ലിസി ആശുപത്രിയിൽ ഹെർബൽ ഗാർഡൻ സജ്ജീകരിച്ചു.

ലിസി ആശുപത്രിയിൽ പരിസ്ഥിതി ദിനാചരണം

ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ലിസി ആശുപത്രിയിൽ ഹെർബൽ ഗാർഡൻ സജ്ജീകരിച്ചു. സ്റ്റാഫിന്റെ സഹകരണത്തോടെ ആശുപത്രി ചാപ്പലിന് സമീപമാണ് അപൂർവ്വയിനം ഔഷധച്ചെടികൾ ഉൾപ്പെടെയുള്ള ഗാർഡൻ ക്രമീകരിച്ചത്. ആയിരത്തി അഞ്ഞൂറോളം ചെടികളാണ് നട്ടു പിടിപ്പിച്ചത്. ഡയറക്ടർ ഫാ. പോൾ കരേടൻ പരിസ്ഥിതി ദിന സന്ദേശം നൽകി. 'ലിസ് ഹെർബ്' എന്ന പേരിലുള്ള ഗാർഡന്റെ ഉദ്‌ഘാടനം ഫാ പോൾ കരേടനും ഫാ ഡോ ആന്റണി വാഴക്കാലയും ചേർന്ന് നിർവ്വഹിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി സ്‌റ്റാഫിനായി നടത്തിയ ഹെർബൽ 'പോട്ട് മേക്കിങ്' മത്സരത്തിലൂടെയാണ് ഗാർഡനിലേക്കുള്ള ചെടികൾ ലഭിച്ചത്. ആയിരത്തോളം പേർ മത്സരത്തിൽ പങ്കെടുത്തു. ജോയിന്റ് ഡയറക്ടർ ഫാ റോജൻ നങ്ങേലിമാലിൽ വിജയികളെ പ്രഖ്യാപിച്ചു. അസി. ഡയറക്ടർമാരായ ഫാ. ജോസഫ് മാക്കോതക്കാട്ട്, ഫാ. ഷനു മൂഞ്ഞേലി, ഫാ. ജോർജ്ജ് തേലക്കാട്ട്, സ്പിരിച്വൽ ഡയറക്ടർ ഫാ ആന്റണി പാറേവെളി എന്നിവർ സമ്മാനങ്ങൾ നൽകി.

happenings @Lisie Hospital
News & Events

Search Something

Search Departments / Doctors