News & Events

ലിസി ആശുപത്രിയില്‍ അത്യപൂര്‍വ്വമായ എന്‍ഡോസ്‌കോപിക് സര്‍ജറി
ഒരു വർഷത്തിന് ശേഷം ലാലു രുചിയറിഞ്ഞു, അത്യപൂർവ എൻഡോസ്കോപിക് സർജറി നടത്തി ലിസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗാസ്ട്രോഎന്ററോളജി

ലിസി ആശുപത്രിയില്‍ അത്യപൂര്‍വ്വമായ എന്‍ഡോസ്‌കോപിക് സര്‍ജറി

ക്ഷണത്തിന്റെ രുചിയറിയുവാനുള്ള ഭാഗ്യം ഒരു വര്‍ഷത്തിനുശേഷം തിരികെ ലഭിച്ചപ്പോള്‍ അത് ക്രിസ്മസ് കേക്ക് കഴിച്ച് ആരംഭിക്കണം എന്നായിരുന്നു ലാലുവിന്റെ ആഗ്രഹം. ഇതറിഞ്ഞ ലിസി ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ അതിനുള്ള ഒരുക്കങ്ങള്‍ ചെയ്യുകയായിരുന്നു.
ശ്വാസനാളത്തിലെ കാന്‍സര്‍ ചികിത്സയുടെ ഭാഗമായി അന്നനാളം പൂര്‍ണ്ണമായും അടഞ്ഞതുമൂലം ഒരു വര്‍ഷമായി ആമാശയത്തിലേക്ക് നേരിട്ട് ഘടിപ്പിച്ച ട്യൂബ് വഴി ഭക്ഷണം നല്‍കിയാണ് കോട്ടയം കൊഴുവനാല്‍ പുളിയമാനായില്‍ ലാലുവിന്റെ (50) ജീവന്‍ നിലനിര്‍ത്തിയിരുന്നത്. വിവിധ ആശുപത്രികളില്‍ ചികിത്സ നേടിയെങ്കിലും നിരാശയായിരുന്നു ഫലം. പരിചയത്തിലുള്ള ഒരു ഡോക്ടര്‍ പറഞ്ഞതനുസരിച്ച് ഒരു മാസം മുമ്പാണ് അവര്‍ എറണാകുളം ലിസി ആശുപത്രിയിലെത്തിയത്. വിശദമായ പരിശോധനകള്‍ക്കും കൂടിയാലോചനകള്‍ക്കുമൊടുവില്‍ ലാലുവിനെയും കുടുംബത്തേയും കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയ ശേഷം ''പോയട്രെ'' (POETRE - PERORAL ENDOSCOPIC TUNNELLING FOR RESTORATION OF ESOPHAGUS) എന്ന അതിസങ്കീര്‍ണ്ണമായ എന്‍ഡോസ്‌കോപിക് ശസ്ത്രക്രിയ നടത്തുവാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ലിസി ആശുപത്രിയിലെ ഗാസ്ട്രോഎന്ററേളോജി വിഭാഗം തലവന്‍ ഡോ. മാത്യു ഫിലിപ്പിന്റെ മേല്‍നോട്ടത്തില്‍ ഡോ. പ്രകാശ് സക്കറിയാസ് ആണ് മൂന്ന് മണിക്കൂര്‍ നീണ്ട ഈ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. ലോകത്ത് തന്നെ അപൂര്‍വ്വം ആശുപത്രികളിലാണ് ഇത്തരത്തിലുള്ള എന്‍ഡോസ്‌കോപിക് ശസ്ത്രക്രിയ നടത്തിയിട്ടുള്ളത്. ഇന്ത്യയില്‍ രണ്ടാമത്തെയും ദക്ഷിണേന്ത്യയില്‍ ആദ്യത്തേതുമാണ് ലിസി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയ.
അടഞ്ഞുപോയ അന്നനാളത്തിന് കുറുകെ ഇരുവശത്തു കൂടിയും ദ്വാരം സൃഷ്ടിച്ച് അതിലൂടെ സ്വയം വികസിക്കുന്ന പ്രത്യേകതരം സ്റ്റെന്റ് ഘടിപ്പിച്ചാണ് അന്നനാളപാത പുന:സ്ഥാപിച്ചത്. ശരീരം തുറന്നുള്ള ശസ്ത്രക്രിയയുടെ സങ്കീര്‍ണ്ണതകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനായി എന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. ശസ്ത്രക്രിയക്ക് ശേഷം സ്റ്റെന്റ് നീക്കം ചെയ്യുന്നതിനും തുടര്‍ പരിശോധനകള്‍ക്കുമായി ഭാര്യ ബിന്ദുവുമൊന്നിച്ച് ലിസി ആശുപത്രിയില്‍ വീണ്ടുമെത്തിയപ്പോഴാണ് ചടങ്ങ് സഘടിപ്പിച്ചത്. കേക്ക് മുറിച്ച് മധുരം പങ്കിട്ടും സമ്മാനങ്ങള്‍ നല്‍കിയുമാണ് ലാലുവിനെ ആശുപത്രിയില്‍ നിന്നും യാത്രയാക്കിയത്. ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍, ജോ: ഡയറക്ടര്‍ ഫാ. റോജന്‍ നങ്ങേലിമാലില്‍, ഫാ. ഷനു മൂഞ്ഞേലി, ഫാ. ജോര്‍ജ്ജ് തേലേക്കാട്ട്, ഫാ. ജോസഫ് മാക്കോതക്കാട്ട് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഡോക്ടര്‍മാര്‍ക്കും മറ്റ് ആശുപത്രി ജീവനക്കാര്‍ക്കും ഹൃദയപൂര്‍വ്വം നന്ദി പറഞ്ഞാണ് ലാലു ആശുപത്രിയില്‍ നിന്നും മടങ്ങിയത്. ഡോ. ഷിബി മാത്യു, ഡോ. ജോണ്‍ മാത്യൂസ്, ഡോ. കെ. രാജീവ്, ഡോ. സി. വി. വിനീത്, ഡോ. ഹാസിം അഹമ്മദ്, ഡോ. ബിലാല്‍ മുഹമ്മദ്. ഡോ. കിരണ്‍ ജോസി, സിസ്റ്റര്‍ സിബിയ ആന്റോ, ജോമോന്‍ ജോണ്‍, പി. സി. രമണി എന്നിവര്‍ ശസ്ത്രക്രിയയിലും തുടര്‍ ചികിത്സയിലും പങ്കാളികളായിരുന്നു.

 

happenings @Lisie Hospital
News & Events

The programme was inaugurated by Rev. Fr. (Dr.) Paul Karedan

22 ഡിസംബർ 2021 ന് നടൻ സിജോയ് വർഗ്ഗീസ് ഉദ്‌ഘാടനം ചെയ്തു

കരോൾ ഗാനങ്ങളുമായി ലിസി ഡോക്ടർസ്

ലിസിയുടെ ഫേസ്ബുക് പേജിൽ 6 ലക്ഷത്തിലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്...

ലിസി ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റുമായി കൈകോർത്ത് ലിസി ആശുപത്രി തയ്യാറാക്കിയ പ്രത്യേക മ്യൂസിക്കൽ വീഡിയോ

നിർദ്ധനരായ ക്യാൻസർ രോഗികളെ സഹായിക്കുന്നതിനായി ലിസി ആശുപത്രി സാന്ത്വന പരിചരണ വിഭാഗം സന്നദ്ധ പ്രവർത്തകർ സംഘടിപ്പിച്ച Christmas Charity Fair 2021

Department of Physical Medicine and Rehabilitation, Lisie Hospital

ഹൃദയം തുറക്കാതെ ദ്വാരം അടച്ചു; അത്യപൂർവ ചികിത്സയ്ക്ക് സാക്ഷ്യം വഹിച്ച് ലിസി ആശുപത്രി

SLEEP DISORDERS AND TREATMENT. ROLE OF NIV IN TERTIARY HOSPITAL

ലിസി ആശുപത്രിയിൽ ലോക സി ഒ പി ഡി ദിനം സമുചിതമായി ആചരിച്ചു.

ലിസി ആശുപത്രി ശിശുചികിത്സാ വിഭാഗത്തിൻ്റെയും മെഡിക്കല്‍ സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിൻ്റെയും ആഭിമുഖ്യത്തില്‍ ശിശുദിനത്തോടനുബന്ധിച്ച് നിലവില്‍ ചികിത്സയിലുള്ള കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും മാതാപിതാക്കള്‍ക്കായി ബോധവത്ക്കരണവും സംഘടിപ്പിച്ചു.

The programme was inaugurated by *Rev. Fr. Dr. Paul Karedan (Director, Lisie Hospital)

ഈശ്വരനും മനുഷ്യനും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ഒരു ജീവിത നാടകനടനത്തിന്റെ സ്‌തോഭജനകമായ ആദ്യരംഗങ്ങള്‍ക്ക് വേദിയായത് എറണാകുളം ലിസി ആശുപത്രിയാണ്.

ലിസി ആശുപത്രിയിലെ സ്വാതന്ത്ര്യദിനാഘോഷത്തിലെ നിമിഷങ്ങൾ.

മരണവേഗം മാനസിക വൈകല്യം ആവുന്നതെപ്പോൾ ? Dr. Sanju George Chackungal (Consultant Psychiatrist)

ലിസിയുടെ സമ്പത്തും നിക്ഷേപവുമായി പ്രിയപ്പെട്ട എല്ലാ ഡോക്ടർമാർക്കും ഹൃദയം നിറഞ്ഞ ഡോക്ടർസ് ദിനാശംസകൾ നേരുന്നു

ലിസി ആശുപത്രിയിൽ രക്തദാനവാരം

ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ലിസി ആശുപത്രിയിൽ ഹെർബൽ ഗാർഡൻ സജ്ജീകരിച്ചു.

ലിസി ആശുപത്രിയിൽ നടന്ന ആദ്യ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും ശസ്‌ത്രക്രിയാനന്തര തീവ്രപരിചരണവും വിജയകരമായി പൂർത്തിയായി

ലിസി ആശുപത്രിയിലെ കിഡ്നി ട്രാൻസ്‌പ്ലാന്റ് വിഭാഗത്തിന് മറ്റൊരു അപൂർവ്വ നേട്ടം കൂടി

അരവിന്ദിന്റെ കുടുംബത്തിന് നന്ദി പറഞ്ഞു സൂര്യനാരായണൻ ലിസി ആശുപത്രിയിൽ നിന്നും യാത്രയായി.

ലിസി ആശുപത്രിയിൽ പുതിയ പാർക്കിംഗ് / റസിഡൻഷ്യൽ ബിൽഡിംഗ് 19 മാർച്ച് 2021 ന് ഉദ്ഘാടനം ചെയ്തു.

രോഗീ ക്ഷേമത്തിനായി പ്രവർത്തിക്കുന്നവർക്കായി കിഡ്നി വാരിയേഴ്‌സ് ഫൗണ്ടേഷനും, കിഡ്നി ഫൗണ്ടേഷനും, Dr. B R Ambedkar ട്രസ്റ്റും, Global Kidney Foundation Europe -ഉം സംയുക്തമായി നൽകിയ അവാർഡുകൾക്ക് ലിസി ആശുപത്രി അർഹമായി

Lisie Nephrology Department-ന്റെയും, Dialysis Unit -ന്റെയും നേതൃത്വത്തിൽ World Kidney Day 2021 ആചരിക്കുകയുണ്ടായി.

ലിസി ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്കായുള്ള ആദ്യ ഘട്ട കോവിഡ് വാക്സിനേഷൻ 27 ജനുവരി 2020 ന് ആരംഭിച്ചു.

Dr. Jose Chacko Periappuram sharing his experience after receiving COVID Vaccination

New Year Health Tips from Lisie Doctors | 2021 | Lisie Hospital

ലിസി ആശുപത്രി | 2020-പോയ നാളുകളിലെ സുപ്രധാന സംഭവങ്ങൾ | പ്രത്യേക വീഡിയോ

Christmas Celebrations at Lisie Institute of Gastroenterology took place on 24 Dec 2020

ലിസ് റബ്ബ് ഹാൻഡ് സാനിറ്റൈസർ ലിസി ആശുപത്രിയിലെ എല്ലാ ജീവനക്കാർക്കും സൗജന്യമായി വിതരണം ചെയ്യുന്നതിന്റെ ഉദ്‌ഘാടനം ഡയറക്ടർ ഫാ പോൾ കരേടൻ നിർവ്വഹിച്ചു

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലിസി ആശുപത്രിയിൽ ക്രിസ്മസ് സമുചിതമായി ആഘോഷിച്ചു.

Dept of Radiology celebrated International Day of Radiology (Nov 8). Dr. Fr. Paul Karedan & Rev. Fr. Shanu Moonjely participated in the function held at Lisie Radiology Department. All the doctors & staff of Radiology Dept also attended the function.

ചെങ്ങന്നൂർ വെൺമണി സ്വദേശിയായ പതിമൂന്നുകാരൻ അക്ഷയ് പി. കെയുടെ (02/11/2020) നടന്ന ശസ്ത്രക്രിയയോടെയാണ് ഈ നേട്ടം കൈവരിച്ചത്.

This year’s Onam celebration may not have its usual glory and grandeur for Malayalis, but Jennah and two-year-old Jin from Liberia got to celebrate the festival with a full-fledged ‘Onasadya’ at Lisie Hospital in Kochi.

Search Something

Search Departments / Doctors

Back to Top