News & Events

അപൂര്‍വ്വരോഗം ബാധിച്ച ഇരുപത്തിയാറു വയസ്സുള്ള യുവതി ലിസി ആശുപത്രിയിലെ വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തി.
ലിസിയിലെ ചികിത്സ തുണയായി

അപൂര്‍വ്വരോഗം ബാധിച്ച ഇരുപത്തിയാറു വയസ്സുള്ള യുവതി ലിസി ആശുപത്രിയിലെ വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തി.

അപൂര്‍വ്വരോഗം ബാധിച്ച ഇരുപത്തിയാറു വയസ്സുള്ള യുവതി ലിസി ആശുപത്രിയിലെ വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തി. തൃശൂര്‍ സ്വദേശിനിയാണ് പത്തു വര്‍ഷമായി അലട്ടിക്കൊണ്ടിരുന്ന രോഗത്തില്‍ നിന്ന് മുക്തി നേടിയത്. പത്തുവര്‍ഷം മുമ്പാണ് യുവതി ആദ്യമായി രക്തം ഛര്‍ദ്ദിക്കുന്നത്. പിന്നീട് ആറുമാസം, മൂന്നുമാസം എന്നിങ്ങനെ ഇടവേളകള്‍ കുറഞ്ഞുവന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി മിക്ക ആഴ്ചകളിലും രക്തം ഛര്‍ദ്ദിക്കാന്‍ തുടങ്ങിയിരുന്നു. ആവര്‍ത്തിച്ചുള്ള ന്യൂമോണിയയോ, എന്‍ഡോമെട്രിയോസിസോ മൂലമാകാം എന്ന നിലയിലാണ് ആദ്യഘട്ടങ്ങളില്‍
ആശുപത്രികളില്‍ നിന്ന് ചികിത്സകള്‍ നല്‍കിയത്. ഒരു മാസം മുമ്പ് അവശനിലയിലായപ്പോഴാണ് വിദഗ്ധ ചികിത്‌സയ്ക്കായി എറണാകുളത്തെത്തിയത്. സി ടി സ്‌കാന്‍ പരിശോധനയില്‍ ആര്‍ട്ടീരിയോ വീനസ് മാല്‍ഫോര്‍മേഷന്‍ ഉള്ളതായി തൃശൂരിൽ നിന്ന് തന്നെ കണ്ടെത്തിയിരുന്നു. എറണാകുളത്ത് ആദ്യം കണ്ട സ്വകാര്യ ആശുപത്രിയില്‍ കോയിലിംഗ് ചികിത്സയാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. എന്നാല്‍ ശ്വാസകോശത്തിന് ഗുരുതരമായ തകരാറുണ്ടാകാന്‍ സാധ്യത കണ്ടതിനാൽ ആ ശ്രമം ഇടയ്ക്ക് വച്ച് ഉപേക്ഷിച്ചു. പിന്നീടാണ് നെഞ്ച് തുറന്നുള്ള ശസ്ത്രക്രിയയിലൂടെ ശ്വാസകോശത്തിൻ്റെ  ഒരു ഭാഗം നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടത്. അതേത്തുടര്‍ന്നാണ് വിദഗ്ധാഭിപ്രായത്തിനായി യുവതി ലിസി ആശുപത്രിയിലെത്തിയത്. ആദ്യം പള്‍മണോളജി വിഭാഗത്തിലെയും തുടര്‍ന്ന് കാര്‍ഡിയോ തൊറാസിക്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗത്തിലെയും ഡോക്ടര്‍മാര്‍ യുവതിയെ പരിശോധിച്ചു. വളരെ വിശദമായി നടത്തിയ മള്‍ട്ടിഫേസിക് സി ടി സ്‌കാന്‍ പരിശോധനയിലാണ് അത്യപൂര്‍വ്വമായ രോഗമാണ് യുവതിക്കുള്ളതെന്ന്  കൃത്യമായി കണ്ടെത്തിയത്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി യുവതിയുടെ മഹാധമനിയായ അയോര്‍ട്ടയില്‍ നിന്ന് ശ്വാസകോശത്തിന്റെ കീഴ്ഭാഗത്തേക്ക് ഒരു വലിയ രക്തക്കുഴല്‍ ഉള്ളതായി കണ്ടെത്തി. ലോകത്ത് തന്നെ അത്യപൂര്‍വ്വമായാണ് ഇത്തരമൊരു അസുഖം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുവതിയുടെ പ്രായവും അസുഖത്തിൻ്റെ ഗൗരവവും കണക്കിലെടുത്ത് വിവിധ വിഭാഗങ്ങളില്‍ നിന്നായി ഡോ. ലിജേഷ് കുമാര്‍ (ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി), ഡോ. മുരുകന്‍ പദ്മനാഭന്‍ (തൊറാസിക് സര്‍ജറി), ഡോ. പരമേശ് (പള്‍മണോളജി), ഡോ. രാജീവ് കെ. (അനസ്തീഷ്യ) എന്നിവര്‍ കൂടിയാലോചനകള്‍ നടത്തി ശ്വാസകോശം മുറിച്ചു മാറ്റുന്നതിനു പകരം നൂതന സാങ്കേതികവിദ്യയിലൂടെ ശ്വാസകോശത്തിലേക്ക് അധികമായി വരുന്ന രക്തം ഒരു പ്ലഗ് വഴി നിയന്ത്രിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ചീഫ്
ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റ് ഡോ. ലിജേഷ് കുമാറിൻ്റെ നേതൃത്വത്തില്‍ സങ്കീര്‍ണ്ണമായ പ്രക്രിയയിലൂടെ ആ വലിയ രക്തക്കുഴല്‍ വിജയകരമായി പ്ലഗ് വഴി അടയ്ക്കുകയായിരുന്നു. ഡോ. ദിലീപ്കുമാര്‍, സിസ്റ്റര്‍ ബെറ്റി CMC, എ. ജെ. വില്‍സണ്‍, ജിബിന്‍ തോമസ് എന്നിവരും ചികിത്സാ പ്രക്രിയയില്‍ പങ്കാളികളായി. ലോക്കല്‍ അനസ്തീഷ്യ നല്‍കി ഇടതുകൈത്തണ്ടയിലെ ആര്‍ട്ടറിയിലൂടെ കത്തീറ്റര്‍ കടത്തിവിട്ട് അതിലൂടെ പ്ലഗ് കടത്തി രക്തക്കുഴല്‍ അടയ്ക്കുകയാണ് ചെയ്തത്. യുവതിയെ അന്നുതന്നെ മുറിയിലേക്ക് മാറ്റി. തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ നടത്തിയ വിദഗ്ധ പരിശോധനകളില്‍ ശ്വാസകോശം സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതായി മനസ്സിലാക്കുകയും ഇന്നലെ ലിസി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യുകയും ചെയ്തു.

ഡയറക്ടര്‍ ഫാ. പോള്‍ കരേടൻ്റെ  നേതൃത്വത്തില്‍ ഹൃദ്യമായ യാത്രയയപ്പാണ് ലിസി ആശുപത്രി മാനേജ്‌മെന്റ് യുവതിക്ക് നല്‍കിയത്. അപൂർവമായി കാണുന്ന ഈ രോഗം കൃത്യമായി കണ്ടെത്തുകയും അതിന്  ലോകനിലവാരത്തിലുള്ള  വിദഗ്ധ ചികിത്സ വിജയകരമായി നിർവ്വഹിക്കുകയും ചെയ്ത ഡോക്ടര്‍മാരും മറ്റു ആരോഗ്യപ്രവര്‍ത്തകരും പ്രത്യേകം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.

happenings @Lisie Hospital
News & Events

SLEEP DISORDERS AND TREATMENT. ROLE OF NIV IN TERTIARY HOSPITAL

ലിസി ആശുപത്രിയിൽ ലോക സി ഒ പി ഡി ദിനം സമുചിതമായി ആചരിച്ചു.

ലിസി ആശുപത്രി ശിശുചികിത്സാ വിഭാഗത്തിൻ്റെയും മെഡിക്കല്‍ സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിൻ്റെയും ആഭിമുഖ്യത്തില്‍ ശിശുദിനത്തോടനുബന്ധിച്ച് നിലവില്‍ ചികിത്സയിലുള്ള കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും മാതാപിതാക്കള്‍ക്കായി ബോധവത്ക്കരണവും സംഘടിപ്പിച്ചു.

The programme was inaugurated by *Rev. Fr. Dr. Paul Karedan (Director, Lisie Hospital)

ഈശ്വരനും മനുഷ്യനും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ഒരു ജീവിത നാടകനടനത്തിന്റെ സ്‌തോഭജനകമായ ആദ്യരംഗങ്ങള്‍ക്ക് വേദിയായത് എറണാകുളം ലിസി ആശുപത്രിയാണ്.

ലിസി ആശുപത്രിയിലെ സ്വാതന്ത്ര്യദിനാഘോഷത്തിലെ നിമിഷങ്ങൾ.

മരണവേഗം മാനസിക വൈകല്യം ആവുന്നതെപ്പോൾ ? Dr. Sanju George Chackungal (Consultant Psychiatrist)

ലിസിയുടെ സമ്പത്തും നിക്ഷേപവുമായി പ്രിയപ്പെട്ട എല്ലാ ഡോക്ടർമാർക്കും ഹൃദയം നിറഞ്ഞ ഡോക്ടർസ് ദിനാശംസകൾ നേരുന്നു

ലിസി ആശുപത്രിയിൽ രക്തദാനവാരം

ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ലിസി ആശുപത്രിയിൽ ഹെർബൽ ഗാർഡൻ സജ്ജീകരിച്ചു.

ലിസി ആശുപത്രിയിൽ നടന്ന ആദ്യ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും ശസ്‌ത്രക്രിയാനന്തര തീവ്രപരിചരണവും വിജയകരമായി പൂർത്തിയായി

ലിസി ആശുപത്രിയിലെ കിഡ്നി ട്രാൻസ്‌പ്ലാന്റ് വിഭാഗത്തിന് മറ്റൊരു അപൂർവ്വ നേട്ടം കൂടി

അരവിന്ദിന്റെ കുടുംബത്തിന് നന്ദി പറഞ്ഞു സൂര്യനാരായണൻ ലിസി ആശുപത്രിയിൽ നിന്നും യാത്രയായി.

ലിസി ആശുപത്രിയിൽ പുതിയ പാർക്കിംഗ് / റസിഡൻഷ്യൽ ബിൽഡിംഗ് 19 മാർച്ച് 2021 ന് ഉദ്ഘാടനം ചെയ്തു.

രോഗീ ക്ഷേമത്തിനായി പ്രവർത്തിക്കുന്നവർക്കായി കിഡ്നി വാരിയേഴ്‌സ് ഫൗണ്ടേഷനും, കിഡ്നി ഫൗണ്ടേഷനും, Dr. B R Ambedkar ട്രസ്റ്റും, Global Kidney Foundation Europe -ഉം സംയുക്തമായി നൽകിയ അവാർഡുകൾക്ക് ലിസി ആശുപത്രി അർഹമായി

Lisie Nephrology Department-ന്റെയും, Dialysis Unit -ന്റെയും നേതൃത്വത്തിൽ World Kidney Day 2021 ആചരിക്കുകയുണ്ടായി.

ലിസി ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്കായുള്ള ആദ്യ ഘട്ട കോവിഡ് വാക്സിനേഷൻ 27 ജനുവരി 2020 ന് ആരംഭിച്ചു.

Dr. Jose Chacko Periappuram sharing his experience after receiving COVID Vaccination

New Year Health Tips from Lisie Doctors | 2021 | Lisie Hospital

ലിസി ആശുപത്രി | 2020-പോയ നാളുകളിലെ സുപ്രധാന സംഭവങ്ങൾ | പ്രത്യേക വീഡിയോ

Christmas Celebrations at Lisie Institute of Gastroenterology took place on 24 Dec 2020

ലിസ് റബ്ബ് ഹാൻഡ് സാനിറ്റൈസർ ലിസി ആശുപത്രിയിലെ എല്ലാ ജീവനക്കാർക്കും സൗജന്യമായി വിതരണം ചെയ്യുന്നതിന്റെ ഉദ്‌ഘാടനം ഡയറക്ടർ ഫാ പോൾ കരേടൻ നിർവ്വഹിച്ചു

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലിസി ആശുപത്രിയിൽ ക്രിസ്മസ് സമുചിതമായി ആഘോഷിച്ചു.

Dept of Radiology celebrated International Day of Radiology (Nov 8). Dr. Fr. Paul Karedan & Rev. Fr. Shanu Moonjely participated in the function held at Lisie Radiology Department. All the doctors & staff of Radiology Dept also attended the function.

ചെങ്ങന്നൂർ വെൺമണി സ്വദേശിയായ പതിമൂന്നുകാരൻ അക്ഷയ് പി. കെയുടെ (02/11/2020) നടന്ന ശസ്ത്രക്രിയയോടെയാണ് ഈ നേട്ടം കൈവരിച്ചത്.

This year’s Onam celebration may not have its usual glory and grandeur for Malayalis, but Jennah and two-year-old Jin from Liberia got to celebrate the festival with a full-fledged ‘Onasadya’ at Lisie Hospital in Kochi.

Search Something

Search Departments / Doctors

Back to Top