News & Events

ലിസി ആശുപത്രിക്ക് മാതൃ ശിശു സൗഹൃദ ആശുപത്രി (MBFHI certification)എന്ന അംഗീകാരം
130 check points ഉള്ള പരിശോധനയില്‍ മികച്ച വിജയം തന്നെയാണ് ലിസി ആശുപത്രി കരസ്ഥമാക്കിയത്

ലിസി ആശുപത്രിക്ക് മാതൃ ശിശു സൗഹൃദ ആശുപത്രി (MBFHI certification)എന്ന അംഗീകാരം

ദേശിയ ആരോഗ്യ മിഷൻ്റെയും കേരള സര്ക്കാരിൻ്റെയും നേതൃത്വത്തില് നടത്തിയ പരിശോധനയില് മാതൃ ശിശു സൗഹൃദ ആശുപതി (MBFHI certification)എന്ന അംഗീകാരം ലിസി ആശുപത്രിക്കു ലഭിച്ചു. ഇന്ത്യന് അക്കാഡമി ഓഫ് പീഡിയാട്രിക്സ്, നഴ്‌സിംഗ് അസോസിയേഷന് തുടങ്ങിയ വിവിധ സംഘടനകളും ഈ പരിശോധനയില് പങ്കാളികള് ആയിരുന്നു. 130 check points ഉള്ള പരിശോധനയില് മികച്ച വിജയം തന്നെയാണ് ലിസി ആശുപത്രി കരസ്ഥമാക്കിയത്. നവജാത ശിശുകള്ക്ക് ആദ്യ ഒരു മണിക്കൂറിനുള്ളില് തന്നെ മുലപ്പാല് കൊടുത്ത് തുടങ്ങുകയും ആദ്യ ആറു മാസക്കാലം മുലപ്പാല് മാത്രം നല്കുകയും 2 വയസ്സുവരെ കട്ടിയാഹാരത്തിനൊപ്പം മൂലപ്പാലും നല്കാന് അമ്മമാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനാണ് MBFHI പദ്ധതി ലക്ഷ്യമിടുന്നത്.ഉത്തമ ആരോഗ്യമുള്ള കുട്ടികളെ വളര്ത്തുന്നതില് മുലപ്പാലിനുള്ള പ്രാധാന്യം ഗര്ഭകാലത്തും, പ്രസവസമയത്തും, മുലയൂട്ടല് കാലത്തും അമ്മമാരെയും, കുടുംബാംഗങ്ങളേയും ബോധ്യപ്പെടുത്തുകയും, അവര്ക്കാവശ്യമായ നിര്ദ്ദേശങ്ങളും സഹായങ്ങളും ചെയ്യുന്നത്തിനു ലിസി ആശുപത്രി ജീവനക്കാര് പ്രതിജ്ഞ ബദ്ധരാണ്. മുലയൂട്ടല് കാലത്തു അമ്മമാരെ support ചെയ്യാന് പ്രത്യേക group( breast feeding support group) ഈ ആശുപത്രിയില് പ്രവര്ത്തിക്കുന്നുണ്ട്. കുപ്പിപ്പാല്, മൃഗത്തിൻ്റെ പാല്, പൊടിപ്പാല് എന്നിവ ഈ ആശുപത്രിയില് നിരോധിച്ചിരിക്കുന്നു.

happenings @Lisie Hospital
News & Events

Search Something

Search Departments / Doctors