News & Events

സൂര്യനാരായണന്റെ ഉള്ളിൽ അരവിന്ദ് ഇനിയൊരു സ്നേഹസൂര്യനായി ജ്വലിക്കും.
അരവിന്ദിന്റെ കുടുംബത്തിന് നന്ദി പറഞ്ഞു സൂര്യനാരായണൻ ലിസി ആശുപത്രിയിൽ നിന്നും യാത്രയായി.

സൂര്യനാരായണന്റെ ഉള്ളിൽ അരവിന്ദ് ഇനിയൊരു സ്നേഹസൂര്യനായി ജ്വലിക്കും.

സൂര്യനാരായണന്റെ ഉള്ളിൽ അരവിന്ദ് ഇനിയൊരു സ്നേഹസൂര്യനായി ജ്വലിക്കും. നഷ്ടപ്പെട്ടു എന്ന് കരുതിയ ജീവിതം വീണ്ടെടുത്ത്, അരവിന്ദിന്റെ കുടുംബത്തിന് നന്ദി പറഞ്ഞു സൂര്യനാരായണൻ ലിസി ആശുപത്രിയിൽ നിന്നും യാത്രയായി. കഴിഞ്ഞ മാസം 18 നാണ് കായംകുളം സ്വദേശി സൂര്യനാരായണന് (18) തിരുവനന്തപുരത്ത് നിന്ന് വ്യോമമാർഗ്ഗം എത്തിച്ച അരവിന്ദിന്റെ ഹൃദയം ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ വച്ച് പിടിപ്പിച്ചത്.

ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാർഡിയോ മയോപ്പതി എന്ന അസുഖമായിരുന്നു സൂര്യനാരായണന്. കേരളത്തിന് പുറത്തായിരുന്നു ആദ്യം ചികിത്സ തേടിയത്. അവിടെ നിന്ന് ഹൃദയം മാറ്റിവെയ്ക്കണമെന്ന് നിർദേശിച്ചതിനെത്തുടർന്ന് ലിസി ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. സുര്യനെ പരിശോധിച്ച ഡോ. ജോസ് ചാക്കോ പെരിയപ്പുറം രോഗത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉടൻ തന്നെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഈ ഹൃദയവുമായി ഏതാനും ദിവസങ്ങൾ മാത്രമേ സൂര്യന് ജീവൻ നിലനിർത്താൻ കഴിയുകയുള്ളൂ എന്ന യാഥാർഥ്യം ഡോക്ടർ മാതാപിതാക്കളെ അറിയിച്ചു. അങ്ങനെ ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പാലത്തിൽ രണ്ട് ദിനങ്ങൾ. മൂന്നാം ദിനമാണല്ലോ പുനരുത്ഥാനം ! തിരുവനന്തപുരം കിംസ് ആശുപത്രിയിൽ സൂര്യന് ചേരുന്ന ഹൃദയം ലഭ്യമാണെന്ന, കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൺ ഷെയറിംഗിലെ (KNOS) നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസിന്റെ സന്ദേശം എത്തിയത് മൂന്നാം ദിനമാണ്. മസ്തിഷ്‌കമരണം സംഭവിച്ച അരവിന്ദിന്റെ ഹൃദയം അടക്കമുള്ള അവയവങ്ങളെല്ലാം ദാനം ചെയ്യാൻ ബന്ധുക്കൾ സന്നദ്ധരാകുകയിരുന്നു. തമിഴ്‌നാട് കന്യാകുമാരി സ്വദേശി അരവിന്ദിന് (25) നാഗർകോവിലിൽ വച്ചാണ് അപകടം സംഭവിച്ചത്.വിദഗ്‌ധ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. എഞ്ചിനീയറിംഗ് ബിരുദധാരിയായ അരവിന്ദ് അവയവദാനം ഉൾപ്പടെയുള്ള പുരോഗമന ആശയങ്ങളുടെ വക്താവായിരുന്നു. അതാണ് ഇരട്ട സഹോദരൻ അടക്കമുള്ള ഉറ്റവരെ അവയവദാനത്തിന് പ്രേരിപ്പിച്ചത്.

happenings @Lisie Hospital
News & Events

ലിസി ആശുപത്രിയിൽ ലോക സി ഒ പി ഡി ദിനം സമുചിതമായി ആചരിച്ചു.

ലിസി ആശുപത്രി ശിശുചികിത്സാ വിഭാഗത്തിൻ്റെയും മെഡിക്കല്‍ സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിൻ്റെയും ആഭിമുഖ്യത്തില്‍ ശിശുദിനത്തോടനുബന്ധിച്ച് നിലവില്‍ ചികിത്സയിലുള്ള കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും മാതാപിതാക്കള്‍ക്കായി ബോധവത്ക്കരണവും സംഘടിപ്പിച്ചു.

The programme was inaugurated by *Rev. Fr. Dr. Paul Karedan (Director, Lisie Hospital)

ഈശ്വരനും മനുഷ്യനും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ഒരു ജീവിത നാടകനടനത്തിന്റെ സ്‌തോഭജനകമായ ആദ്യരംഗങ്ങള്‍ക്ക് വേദിയായത് എറണാകുളം ലിസി ആശുപത്രിയാണ്.

ലിസി ആശുപത്രിയിലെ സ്വാതന്ത്ര്യദിനാഘോഷത്തിലെ നിമിഷങ്ങൾ.

മരണവേഗം മാനസിക വൈകല്യം ആവുന്നതെപ്പോൾ ? Dr. Sanju George Chackungal (Consultant Psychiatrist)

ലിസിയുടെ സമ്പത്തും നിക്ഷേപവുമായി പ്രിയപ്പെട്ട എല്ലാ ഡോക്ടർമാർക്കും ഹൃദയം നിറഞ്ഞ ഡോക്ടർസ് ദിനാശംസകൾ നേരുന്നു

ലിസി ആശുപത്രിയിൽ രക്തദാനവാരം

ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ലിസി ആശുപത്രിയിൽ ഹെർബൽ ഗാർഡൻ സജ്ജീകരിച്ചു.

ലിസി ആശുപത്രിയിൽ നടന്ന ആദ്യ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും ശസ്‌ത്രക്രിയാനന്തര തീവ്രപരിചരണവും വിജയകരമായി പൂർത്തിയായി

ലിസി ആശുപത്രിയിലെ കിഡ്നി ട്രാൻസ്‌പ്ലാന്റ് വിഭാഗത്തിന് മറ്റൊരു അപൂർവ്വ നേട്ടം കൂടി

ലിസി ആശുപത്രിയിൽ പുതിയ പാർക്കിംഗ് / റസിഡൻഷ്യൽ ബിൽഡിംഗ് 19 മാർച്ച് 2021 ന് ഉദ്ഘാടനം ചെയ്തു.

രോഗീ ക്ഷേമത്തിനായി പ്രവർത്തിക്കുന്നവർക്കായി കിഡ്നി വാരിയേഴ്‌സ് ഫൗണ്ടേഷനും, കിഡ്നി ഫൗണ്ടേഷനും, Dr. B R Ambedkar ട്രസ്റ്റും, Global Kidney Foundation Europe -ഉം സംയുക്തമായി നൽകിയ അവാർഡുകൾക്ക് ലിസി ആശുപത്രി അർഹമായി

Lisie Nephrology Department-ന്റെയും, Dialysis Unit -ന്റെയും നേതൃത്വത്തിൽ World Kidney Day 2021 ആചരിക്കുകയുണ്ടായി.

ലിസി ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്കായുള്ള ആദ്യ ഘട്ട കോവിഡ് വാക്സിനേഷൻ 27 ജനുവരി 2020 ന് ആരംഭിച്ചു.

Dr. Jose Chacko Periappuram sharing his experience after receiving COVID Vaccination

New Year Health Tips from Lisie Doctors | 2021 | Lisie Hospital

ലിസി ആശുപത്രി | 2020-പോയ നാളുകളിലെ സുപ്രധാന സംഭവങ്ങൾ | പ്രത്യേക വീഡിയോ

Christmas Celebrations at Lisie Institute of Gastroenterology took place on 24 Dec 2020

ലിസ് റബ്ബ് ഹാൻഡ് സാനിറ്റൈസർ ലിസി ആശുപത്രിയിലെ എല്ലാ ജീവനക്കാർക്കും സൗജന്യമായി വിതരണം ചെയ്യുന്നതിന്റെ ഉദ്‌ഘാടനം ഡയറക്ടർ ഫാ പോൾ കരേടൻ നിർവ്വഹിച്ചു

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലിസി ആശുപത്രിയിൽ ക്രിസ്മസ് സമുചിതമായി ആഘോഷിച്ചു.

Dept of Radiology celebrated International Day of Radiology (Nov 8). Dr. Fr. Paul Karedan & Rev. Fr. Shanu Moonjely participated in the function held at Lisie Radiology Department. All the doctors & staff of Radiology Dept also attended the function.

ചെങ്ങന്നൂർ വെൺമണി സ്വദേശിയായ പതിമൂന്നുകാരൻ അക്ഷയ് പി. കെയുടെ (02/11/2020) നടന്ന ശസ്ത്രക്രിയയോടെയാണ് ഈ നേട്ടം കൈവരിച്ചത്.

This year’s Onam celebration may not have its usual glory and grandeur for Malayalis, but Jennah and two-year-old Jin from Liberia got to celebrate the festival with a full-fledged ‘Onasadya’ at Lisie Hospital in Kochi.

Search Something

Search Departments / Doctors

Back to Top