News & Events

ലിസി ആശുപത്രിയില്‍ നാലാമത്തെ കാത്ത് ലാബ്  ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു ആശുപത്രിയില്‍ നാല് കാത്ത് ലാബുകള്‍ ഒരേ സമയം സജ്ജമാകുന്നത്

ലിസി ആശുപത്രിയില്‍ നാലാമത്തെ കാത്ത് ലാബ്  ഉദ്ഘാടനം ചെയ്തു.

ലിസി ആശുപത്രിയില്‍ നാലാമത്തെ കാത്ത് ലാബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ആശുപത്രിയില്‍ നാല് കാത്ത് ലാബുകള്‍ ഒരേ സമയം സജ്ജമാകുന്നത്. ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുബന്ധമായി ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗത്തിലാണ് കാത്ത് ലാബ് പ്രവര്‍ത്തനം ആരംഭിച്ചത്. ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ ആശീര്‍വാദകര്‍മ്മവും ഹൈബി ഈഡന്‍ എം.പി. ഉദ്ഘാടനവും നിര്‍വ്വഹിച്ചു. ഫിലിപ്പ്സിന്റെ ഏറ്റവും നൂതനമായ ബൈപ്ലെയിന്‍ കാത്ത് ലാബാണ് പുതുതായി സജ്ജമാക്കിയിരിക്കുന്നത്. ഈ ശ്രേണിയിലുള്ള കേരളത്തിലെ ആദ്യത്തെ കാത്ത് ലാബ് ആണ് ഇത്. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് രോഗ നിര്‍ണ്ണയം നടത്തുവാനും ചികിത്സിക്കുവാനും സഹായകരമായ സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവും കുറഞ്ഞ റേഡിയേഷനും കൃത്യതയയുമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ചികിത്സ നടക്കുന്ന സമയത്ത് തന്നെ സി. ടി. സ്‌കാന്‍ ഇമേജുകള്‍ എടുക്കുവാനും ഇതില്‍ സാധിക്കും. ഹൃദയം തലച്ചോര്‍, ആമാശയം തുടങ്ങി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ ചികിത്സകള്‍ക്കും ലിവര്‍ കാന്‍സര്‍, പ്രോസ്‌ട്രേറ്റ് വീക്കം തുടങ്ങിയ സങ്കീര്‍ണ്ണങ്ങളായ അസുഖങ്ങള്‍ക്കുള്ള ചികിത്സകള്‍ക്കും ഈ കാത്ത് ലാബ് ഉപയോഗിക്കുവാന്‍ സാധിക്കും. നവജാത ശിശുക്കള്‍ മുതല്‍ മുതിര്‍ന്നവര്‍ക്കു വരെ ഈ സൗകര്യം ഉപയോഗിക്കുവാന്‍ കഴിയും. ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. റോണി മാത്യു, ഡോ. ലിജേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജോയിന്റ് ഡയറക്ടര്‍ ഫാ. റോജന്‍ നങ്ങേലിമാലില്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ. ഷനു മൂഞ്ഞേലി, ഫാ. ജോര്‍ജ്ജ് തേലക്കാട്ട്. ഫാ. ജോസഫ് മാക്കോതക്കാട്ട്, ഡോ. ബാബു ഫ്രാന്‍സിസ്, ഡോ. ആഗസ്റ്റിന്‍ അത്തപ്പിള്ളി, ഡോ. ദിലീപ് കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു...!
 
 

happenings @Lisie Hospital
News & Events

Search Something

Search Departments / Doctors